Scroll

For Admission contact 9400228444, 9846461400, 9387805279, 9846993965
മലയാള മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്ത നല്ലപാഠം
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Quiz 2020


ചാന്ദ്രദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


പരിസ്ഥിതി ദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കേരളപ്പിറവി ദിന ക്വിസ്
2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധിജയന്തി ദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ചാന്ദ്രദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, February 26, 2022

മാതൃഭാഷാദിനം 21-02-2022

മലയാള വാക്കുകളുടെ ഓലത്തുമ്പത്തൂയലാടി….. പാലക്കാട് എസ്.ബി.എസ് ഓലശ്ശേരിയിലെ കുട്ടികൾ

 “ആരാണ് ഈ ഭിഷഗ്വരൻ? വിഷ്ണുക്രാന്തി എന്നൊരു പൂവുണ്ടോ?” പാലക്കാട് ഓലശ്ശേരിയിലെ പള്ളിക്കൂടത്തിലെ അഞ്ഞൂറോളം ചിരപരിചിതമല്ലാത്ത മലയാള പദങ്ങൾ കുഞ്ഞു ചാർട്ടിൽ തൂങ്ങുന്നത് കണ്ടപ്പോൾ ഒരു മൂന്നാം ക്ലാസ്സുകാരി തലയിൽ ചെറിഞ്ഞ് അധ്യാപികയോട് ചോദ്യമെറിഞ്ഞു.

ഉത്തരം പറയും മുമ്പെ അടുത്ത ചോദ്യവുമായി മറ്റൊരു ഏഴാം ക്ലാസ്സുകാരന്റെ കുസൃതി….

“ടീച്ചറെ, ഞങ്ങളേയും തേയില സത്ക്കാരത്തിന് ക്ഷണിക്കുമോ? രാത്രിയായാൽ കമ്പ്രാന്തൽ കൊളുത്തി പോകാം.”

മറുപടിക്ക് കാക്കും മുമ്പ് അടുത്ത മലയാള പദങ്ങൾ തേടി അവർ ഓടിപ്പോയി. മാതൃഭാഷാദിനത്തിൽ കുട്ടികളിൽ കൗതുകമുണർത്തി 500 ൽ കൂടുതൽ മലയാള പദങ്ങൾ ഒരുക്കി പാലക്കാട് ജില്ലയിലെ എസ്.ബി എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾക്കാണ് കണ്ണിനും മനസ്സിനും ബുദ്ധിക്കും വിരുന്നേകിയ രംഗങ്ങൾ കാണാൻ കഴിഞ്ഞത്. മറക്കാതിരിക്കാം അമ്മ മലയാളം എന്ന ലക്ഷ്യവുമായി ഉത്സഹാഭരിതരായ അധ്യാപകർ അഞ്ഞൂറോളം മലയാള പദങ്ങൾ കുഞ്ഞു ചാർട്ടുകളിൽ തൂക്കിയപ്പോൾ അവരും കരുതിയില്ല കുരുന്നുകളുടെ കൗതുകം കാക്കത്തൊള്ളായിരമാവുമെന്ന്.

“ഇങ്ങിനെയും മലയാള പദമുണ്ടോ?”മാതൃ ഭാഷ ദിനത്തിൽ പൂർണതോതിൽ വിദ്യാലയത്തിൽ എത്തിയ കുരുന്നുകളുടെ ചുണ്ടുകളിലാകെ തത്തിക്കളിച്ചത് ഈ ചോദ്യമാണ്. ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷ മാതൃഭാഷയാണെന്നും അവയെ ഉപയോഗിക്കുന്നത് ആത്മാഭിമാനത്തിൻ്റെ പ്രകാശനവുമായാ ണെന്ന് തിരിച്ചറിവാണ് അധ്യാപകരെ ഇത്തരമൊരു ഉദ്യമത്തിലേക്കെത്തിച്ചത്.

ഗുഡ് മോണിംഗിൽ തുടങ്ങി വാഷ് റൂം കയറി ബസ്സിൽ യാത്ര ചെയ്ത് ഫോണിൽ കളിച്ച് ഗുഡ് നൈറ്റിൽ അവസാനിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃഭാഷ സ്വാതന്ത്ര്യവും ശക്തിയുമാണെന്ന് തിരിച്ചറിയിപ്പിക്കുന്നതായിരുന്നു ഓലശ്ശേരിയിലെ പരീക്ഷണം.

ഭാഷ അന്യം നിന്ന് പോകുന്ന ഈ ഡിജിറ്റൽ യുഗത്തിൽ നാം അറിയാതെ മലയാളം വാക്കുകളെ മറന്നു പോകുന്നുവെന്ന കണ്ടെത്തലിലൂടെയാണ് ഇങ്ങനൊരാശയം ഉരുത്തിരിഞ്ഞത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് പദങ്ങളുടെയും മലയാളഅർത്ഥം നമ്മുടെ കുട്ടികൾക്ക് പരിചിതമല്ല എന്ന തിരിച്ചറിവ് അധ്യാപകരെ അലോസരപ്പെടുത്തിയിരുന്നു.

മറ്റേത് ഭാഷയേക്കാളും എറ്റവും പദസമ്പന്നമായ ഭാഷ മലയാളമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓലശ്ശേരി സ്ക്കൂൾ തീർത്ത അക്ഷരമുറ്റങ്ങൾ.

“തിരശ്ശീലയും”, “ചിമ്മിനിയും”, “ക്ഷണപത്രികയും ” വായിച്ച് വല്ലാത്ത ഒരാവേശത്തോടെയാണ് കുട്ടികൾ പിരിഞ്ഞത്.

ഏറ്റവും കൂടുതൽ പദങ്ങൾ കണ്ടെത്തിയ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും വാഗ്ദാനം ചെയ്തു.

Tuesday, February 1, 2022

ടീച്ചർമാരെ അഭിസംബോധന ചെയ്യുന്നതിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന കേരളത്തിലെ ആദ്യ സ്കൂൾ എന്ന പദവി പാലക്കാട് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിക്ക് ലഭിച്ചു.സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക പകരം അധ്യാപകരെ ടീച്ചർ എന്ന ഒരൊറ്റ പദത്തിലൂടെ മാത്രം അഭിസംബോധനചെയ്യുക.

വിദ്യാലയത്തിലെ. സജീവ്കുമാർ എന്ന അധ്യാപകന്റെ മനസ്സിലുദിച്ചൊരു ആശയമായിരുന്നു ഇന്ന് അന്തർദേശീയ തലത്തിൽ വരെ ചർച്ചചെയ്യുന്ന സ്കൂളുകളിൽ 'സർ' 'മാഡം' എന്നീ സ്ഥാനപ്പേരുകൾ ഒഴിവാക്കുക എന്നത് .






 

Thursday, January 28, 2021

     പ്രീ പ്രൈമറി ക്ലാസ്സുകൾ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചിരിക്കുന്നു.




 

Thursday, July 16, 2020

2020 ലെ LSS സ്കോളർഷിപ്പിന് അർഹരായ ഓലശ്ശേരിയുടെ അഭിമാന താരകങ്ങൾ

.2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച നാലാം തരം വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2020 ലെ LSS സ്കോളർഷിപ്പിന്  അർഹരായ ഓലശ്ശേരിയുടെ അഭിമാന താരകങ്ങൾക്ക് അഭിനന്ദനങ്ങൾ


Monday, June 22, 2020

ലേഖനം -മത്സരം


19-06-2020 വായനാ ദിനത്തോടനുബന്ധിച്ച് സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരി സംഘടിപ്പിച്ച -ലേഖനം  -മത്സരം
7-ാം ക്ലാസിൽ First നേടിയ ജിനു.K തയാറാക്കിയ ലേഖനം

" വായനയുടെ ലോകവും വളർന്നു വരുന്ന തലമുറയും"



Saturday, June 20, 2020

വായനാദിന ക്വിസ്-2020-സ്കോർ ഷീറ്റ്

SENIOR BASIC SCHOOL ,OLASSERY
വായനാദിന ക്വിസ്-2020
സ്കോർ ഷീറ്റ്
 Sl          Name                     Class       Div            Score        Time         Position

1 Santhini.G 4 A 21 / 30  20:27:34     Second
2 Swathikrishna 4 A 25 / 30  20:29:47    
First
3 Ananya.k 4 A 19 / 30  20:54:02  
4 ആരതി 4 A 21 / 30  20:57:57 Third
 
1 Dakshaeshanipradeep 5 A 18 / 30  20:11:24 Third
2 Vyga.v.menon 5 A 15 / 30  20:11:33  
3 ദിയ. വി 5 A 21 / 30  20:17:38 Second
4 Sreelakshmi . D 5 A 29 / 30  20:26:39 First
5 Nandakumar 5 A 16 / 30  20:33:31  
6 Safeer.S 5 A 18 / 30  20:44:27  
 
1 Vinaya R 6 A 24 / 30  20:14:13 Second
2 Alshifa A 6 A 20 / 30  20:18:00 Third
3 Althwaf 6 B 15 / 30  20:28:16  
4 ABISHEK .B 6 A 27 / 30  20:32:39 First
5 Revathy. R 6 A 12 / 30  20:49:01  
6 Anooja. B 6 B 12 / 30  20:58:05  
 
1 Athira U 7 A 23 / 30  20:13:54  
2 Jinu. K 7 A 28 / 30  20:21:44 First
3 Abilash 7 A 12 / 30  20:27:25  
4 Darsana.T 7 A 28 / 30  20:34:55 Second
5 Aswathy R 7 A 26 / 30  20:36:26 Third
6 Namitha B 7 A 26 / 30  20:49:50  
7 Neethu R 7 A 28 / 30  21:07:27  

Monday, June 8, 2020

ഓൺലൈൻ പ്രവർത്തനങ്ങൾ


ഓൺലൈൻ  പ്രവർത്തനങ്ങൾ
അക്കാദമിക ഉൾകാഴ്ചയോടെ സീനിയർ ബേസിക് സ്കൂൾ ഓലശ്ശരി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
മാർച്ച് അവസാന ആഴ്ചയോടെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തയ്യാറാക്കി
സ്കൂൾ വിക്കി,സ്കൂൾ ബ്ലോഗ് ,ഫേസ് ബുക്ക് എന്നിവ സജീവമാക്കി
ഒന്നാം ഘട്ടമായി വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. സ്കൂൾ ബ്ലോഗിൽ ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്
അധ്യാപകരുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു രണ്ടാം ഘട്ടത്തിൽ ആസൂത്രണം ചെയ്തത്
ഏപ്രിൽ 7 മുതൽ ഓൺലൈൻ ക്ലാസ് തുടങ്ങി. സ്കൂളിലെ അധ്യാപകർതന്നെ തയ്യാറാക്കിയ പഠനസാമഗ്രികൾ ഉപയോഗിച്ച് ക്ലാസ് എടുത്ത് വാട്സ് ഗ്രൂപ്പ് വഴി കുട്ടികൾക്ക് നൽകുകയായിരുന്നു.
പ്രവർത്തനങ്ങളും പൂർത്തിയാക്കിയ വർക്ക് ഷീറ്റുകളും കുട്ടികൾ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ തിരിച്ചയച്ചു.മലയാളത്തിൽ ഭാഷാശേഷി വർദ്ദിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നൽകിയത്
ഗണിതത്തിൽ പസ്സിലുകൾ ചെറിയ ഗെയിമുകൾ തുടങ്ങിയവയാണ് നൽകിയത്
ഇംഗ്ലീഷ് ഭാഷയിൽ വർക്ക്ഷീറ്റുകൾ തയ്യാറാക്കി നൽകി
ശാസ്ത്ര വിഷയത്തിൽ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണ ഉപകരണങ്ങൾ നിർമ്മിച്ച് , ക്ലാസ്സടിസ്ഥാനത്തിൽ ലഘു പരീക്ഷണങ്ങൾ നടത്തുകയും , അവയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പങ്കെടുക്കാത്ത കുട്ടികളെ ഫോണിൽ വിളിച്ച് പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു
സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് തൊട്ട് അയൽപക്കത്ത് അടുത്ത ബന്ധുകളുടെ ഫോണും സഹപാഠികളുടെ ഫോണും പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ നൽകി
ജൂണിൽ കൈറ്റ് ക്ലാസുകളും അതിന്റെ തുടർ പ്രവർത്തനങ്ങളും വിവിധ വിഷയങ്ങളിലായി കുട്ടികൾ ചെയ്തു വരുന്നു.
കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനായി സ്കൂളിന്റെ  YOU TUBE  ചാനൽ തുടങ്ങി.
അവധിക്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ  സ്കൂളിന്റെ  YOU TUBE  ചാനലിൽ അപ് ലോഡ് ചെയ്യുന്നു

Saturday, April 11, 2020

2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ്


സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി
മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് നേടിയാണ് വിദ്യാലയം ഈ വർഷം ഇടം പിടിച്ചത്

പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് ''ഫുൾ എ പ്ലസ് " കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് "എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും " ലഭിക്കുകയുണ്ടായി.
സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.
ഇതിനു പുറമെ സാമൂഹ്യ സേവനം, തൊഴിൽ നൈപുണ്യം, സർഗ്ഗശേഷി മുതലായ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം തെരഞ്ഞെടുത്തു നടപ്പിലാക്കിയത്. പാഠപുസ്തകങ്ങളോടൊപ്പം പുതിയ താളുകളായി ഈ അനുഭവങ്ങളെയും നമുക്കു ചേർക്കാം ......
നന്മയുള്ള നല്ല നാളേക്കായ്......
ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓരോ വിദ്യാർത്ഥിയിലും സമൂഹത്തിലും നന്മയുടെ സന്ദേശം പകർന്നു നൽകുന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഞങ്ങളുടെ യാത്രയിൽ ഊർജ്ജം പകരാൻ ഞങ്ങൾക്കൊപ്പം നിന്ന പ്രധാനധ്യാപകൻ H.വേണുഗോപാലൻ മാസ്റ്റർ, സഹപ്രവർത്തകർ, PTA, MPTA ഭാരവാഹികൾ ,രക്ഷിതാക്കൾ, തൊഴിലുറപ്പു പദ്ധതി പ്രവർത്തകർ, ഓലശ്ശേരി ഗ്രാമവാസികൾ തുടങ്ങിയവർക്ക് ഈ അവസരത്തിൽ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു ......🙏🏻🙏🏻🙏🏻
നല്ലപാഠം
SBS ഓലശ്ശേരി



Tuesday, March 31, 2020

Quiz 2020



Quiz 2020

സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന  ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്.
ഒരു സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തില്‍ പങ്കെടുക്കാം.
https://sbsolassery.blogspot.com/
എന്ന സ്ക്കൂൾ ബ്ലോഗില്‍ ക്വിസ് മത്സരത്തിന്റെ ലിങ്ക് നല്‍കുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.

ഈ പരമ്പരയില്‍ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറില്‍ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്.
രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക

നിബന്ധനകൾ

1. 3 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കാണ് മത്സരിക്കാനർഹത

2.5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്

3.അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നല്‍കേണ്ടതാണ്

4. ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക.

5. ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്

6. ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്

7:ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ സാധിക്കുകയില്ല.

8.സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം


ക്വിസ് 05-04-2020 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്നതായിരിക്കും

ഈ വിവരം നിങ്ങളുടെ സഹപാഠികളെ അറിയിക്കുമല്ലോ . മത്സരത്തിനായി ഒരുങ്ങിയിരിക്കുക