ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് നല്ലപാഠം കൂട്ടുകാർ'
ഓലശ്ശേരി:
ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി
S.B.S നല്ലപാഠം കൂട്ടുകാർ.ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ്
അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന
ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും
അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി
നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ
നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.