കാരുണ്യയിൽ പുതുവൽസരം ആഘോഷിച്ച് എസ്.ബി എസ് ഓലശ്ശേരിയിലെ കുട്ടികൾ
ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ നല്ല പാഠം വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത്
കരിങ്കരപ്പുള്ളി
കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ
മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ
സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ
വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു
.
യൗവ്വനകാലത്ത് സ്വയം
ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും
വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു
കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു
കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം നല്ലപാഠം കുട്ടികൾ ഉച്ചഭക്ഷണം
കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക്
ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ്
മടങ്ങിയത്
