ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്കിന് പിന്തുണയുമായി ഓലശ്ശേരി SBS ലെ നല്ലപാഠം കുരുന്നുകൾ
ഓലശ്ശേരി:
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ രാജ്യാന്തര
പോരാട്ടത്തിനൊപ്പം കൈകോർത്ത് ഓലശ്ശേരി SBS ലെ നല്ലപാഠം കൂട്ടുകാർ.
നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "നല്ല ഭൂമി, നല്ല നാളെ" പദ്ധതിയുടെ
ഭാഗമായി കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിത്തു പേന
നിർമാണം പരിശീലിപ്പിച്ചത്.
ഒരു വിത്തു പേന
നിർമിക്കുന്നതിലൂടെ ഒരു പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയുകയും ഭൂമിക്ക്
തണലാകുന്ന ഒരു ചെടി മുളച്ചു വരാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ
പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്
എന്ന 'സേവ് അവർ നേച്ചർ' സന്ദേശം നൽകിയാണ് നല്ലപാഠം കോർഡിനേറ്റർ വി.സജീവ്
കുമാർ വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.