പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി
ഓലശ്ശേരി:
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ
സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു.
പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന്
പറഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും
വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക്
സാധനങ്ങളും നമ്മൾ ശേഖരിച്ച് ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം
ചെയ്യണമെന്നും കൂട്ടി ചേർത്തു.
സ്റ്റാഫ് സെക്രട്ടറി R. സതീഷ് ആശംസകൾ നേർന്നു.
പ്രകൃതി സൗഹൃദ സഞ്ചികൾ ഓരോ വീട്ടിലും എത്തിക്കാൻ ശ്രമിക്കുകയാണ് ഓലശ്ശേരി S.B.S ലെ നല്ലപാഠം കൂട്ടുകാർ.
പ്ലാസ്റ്റിക്
മാലിന്യത്തെക്കുറിച്ച് ചിന്തിക്കാതെ പ്ലാസ്റ്റിക് ഉപയോഗം എങ്ങിനെ
കുറയ്ക്കാം എന്ന ചർച്ചയിൽ നിന്നാണ് തുണി സഞ്ചി എന്ന ആശയത്തിലെത്തിയത്. ഓരോ
തവണയും കടയിൽ നിന്നും സൗജന്യമായി കിട്ടുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ
പ്രകൃതിക്ക് വലിയ ഭീഷണിയാണ്, ഇത് കുറയ്ക്കാനുള്ള ഒരു മാർഗമാണ് തുണി
സഞ്ചികൾ . നന്മയ്ക്കു വേണ്ടി, നാളത്തെ തലമുറയ്ക്കു വേണ്ടി കരുതാം ഓരോ
വീട്ടിലും ഓരോ തുണി സഞ്ചി, സേവ് അവർ നേച്ചർ എന്നീ സന്ദേശങ്ങളും നല്ലപാഠം
,നല്ല ഭൂമി നല്ല നാളെ ,സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി എന്നിവയും പ്രിൻറ്
ചെയ്താണ് തുണി സഞ്ചികൾ തയ്യാറാക്കിയിരിക്കുന്നത് '. വിദ്യാലയത്തിലെ
കുട്ടികൾക്ക് മാത്രമല്ല പ്രകൃതിസംരക്ഷണം അഭിമാനമായി കരുതുന്ന ആർക്കും
വിദ്യാലയവുമായി ബന്ധപ്പെട്ട് ചെറിയ വിലയ്ക്ക് തുണി സഞ്ചികൾ സ്വന്തമാക്കാം.