ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു .
സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത്
മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്
സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്