Scroll

For Admission contact 9400228444, 9846461400, 9387805279, 9846993965
മലയാള മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്ത നല്ലപാഠം
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Quiz 2020


ചാന്ദ്രദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


പരിസ്ഥിതി ദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കേരളപ്പിറവി ദിന ക്വിസ്
2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധിജയന്തി ദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ചാന്ദ്രദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, January 16, 2020

റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ'

റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി
 റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരി നല്ലപാഠം കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി.

ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു   കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും നല്ലപാഠം കൂട്ടുകാരുടെ ഉപദേശങ്ങൾ  അനുസരിച്ചു.
മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ നല്ലപാഠം കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.